ദൈവമേ എൻ്റെ ആത്മാവ്
Time Signature: 3/4
Tempo: 130
~ Start 9 Bar ~
ദൈവമേ എൻ്റെ ആത്മാവ-
ങ്ങേയ്ക്കായ് ദാഹിക്കുന്നു (2)
.
~ Start 5 Bar ~
ദൈവമേ അവിടുന്നാണെൻ്റെ ദൈവം
എന്നാത്മം അങ്ങേയ്ക്കായ് ദാഹിച്ചിതാ
ഉണങ്ങി വരണ്ട മരുഭൂമി എന്ന പോൽ
അങ്ങേ കാണാതെൻ ദേഹം തളർന്നു
(ദൈവമേ… 2 വരികൾ (2) )
~ Start 5 Bar ~
അങ്ങേ മഹത്വവും ശക്തിയും വർണ്ണിക്കാൻ
വിശുദ്ധമന്ദിരത്തിൽ ഞാൻ വന്നു
അങ്ങേ കാരുണ്യം ജീവനേക്കാൾ കാമ്യം
കൈകളുയർത്തി ഞാൻ സ്തുതിച്ചു പാടും
(ദൈവമേ… 2 വരികൾ (2) )
~ Start 5 Bar ~
രാത്രി യാമങ്ങളിൽ അങ്ങയെ ധ്യാനിച്ചും
മജ്ജ പോൽ മാംസംപോൽ സംതൃപ്തനായ്
എന്നധരങ്ങൾ സ്തോത്രഗീതം പാടും
അങ്ങേ നാമം ഞാൻ വിളിച്ചു കേഴും
(ദൈവമേ… 2 വരികൾ (2) )