ദൈവം വസിക്കുന്ന കൂടാരത്തിൽ
Scale: Em
Time Signature: 3/4
Tempo: 130
~ Start 16 Bar ~
ദൈവം വസിക്കുന്ന കൂടാരത്തിൽ
പരിശുദ്ധമാകുമീ ബലിപീഠത്തിൽ (2)
നന്ദിതൻ ബലിയായ് തെളിയുന്ന തിരിയായ്
തീർന്നിടാനാശയോടണയുന്നിതാ (2)
Chorus:
തിരുസുതനോടൊപ്പം ഒരു ബലിയായ് തീരാം
നവജീവൻ നേടാം പുതുമലരായ് വിരിയാം (2)
~ Start 9 Bar ~
ആരാധനയ്ക്കായ് അണയുന്ന ദാസരിൽ
കാരുണ്യ പൂമഴ തൂകേണമേ (2)
മാറാത്ത സ്നേഹവും വറ്റാത്ത നന്മയും
നേടിടാനാശ യോടണയുന്നിതാ (2)
(തിരുസുത… 2വരികൾ (2))
~ Start 11 Bar ~
രക്ഷാകരങ്ങളാൽ പുൽകുന്ന സ്നേഹമേ
ആത്മാവിലഗ്നിയായ് വന്നീടണേ (2)
ജീവൻ്റെ ദാനവും ആത്മീയ മോദവും
നേടിടാനാശയോടണയുന്നിതാ (2)
(ദൈവം… പല്ലവി + കോറസ്)