ദൈവകുമാരാ യേശുവേ വരണം

ദൈവകുമാരാ യേശുവേ വരണം
നീയേ ശരണം ദേവാ
കരുണാ സാഗരം നീയേ ശരണം
സ്നേഹ ഗായകാ ശരണം ദേവാ

ജീവ കാരണം ശരണം നീയേ
ജ്യോതി സ്വരൂപാ ജഗദീശ്വര
ജീവ ചൈതന്യം ശരണം നീയേ
വരണേ തരണേ കൃപാമൃതം

ആത്മ സാരഥി ശരണം നീയേ
സ്നേഹ സ്വരൂപാ ജഗദീപം
മോക്ഷ ഭാഗ്യം ശരണം നീയേ
വരണേ തരണേ കൃപാമൃതം