ദൈവ ജനമേ ഉണരൂ
Time Signature: 4/4
~ Start 19 Bar ~
ദൈവ ജനമേ ഉണരൂ
ദൈവാത്മാവാൽ നിറയൂ
മാനസാന്തര ഫലമണിയൂ
സമയം സമാഗതമായ് (2)
Chorus:
ഇതാണു സ്വീകാര്യ സമയം
ഇതാണു രക്ഷതൻ ദിവസം
സ്നേഹ രക്ഷകനേശുവിൽ
വിശ്വസിക്കൂ നിങ്ങൾ (2)
~ Start 15 Bar ~
കാലത്തിൻ്റെ അടയാളങ്ങൾ കാണുന്നില്ലേ നിങ്ങൾ
കർത്താവരുളും തിരുവചനങ്ങൾ കേൾക്കുന്നില്ലേ നിങ്ങൾ (2)
സത്യം കൊണ്ടര മുറുക്കാം
സന്മാർഗ്ഗവീഥിയിലുണരാം
ശാന്തിയരുളും സുവിശേഷത്തിൻ
പാദരക്ഷകളണിയാം
(ഇതാണു… 4 വരികൾ (2) )
~ Start 19 Bar ~
ലോകത്തിൻ്റെ ഭീതിമുഖങ്ങൾ
കാണുന്നില്ലേ നിങ്ങൾ
ജീവൻ പൊലിയും രോദനമെങ്ങും
കേൾക്കുന്നില്ലേ നിങ്ങൾ (2)
വിശ്വാസ പരിചയെടുക്കാം
രക്ഷതൻ പട തൊപ്പിയണിയാം
തിരുവചനത്തിൻ വാളുകളേന്താം
നന്മയിലൊന്നു ചേരാം
(ഇതാണു… 4 വരികൾ)
(ദൈവജനമേ… പല്ലവി + കോറസ് (2) )