~ Start 5 Bar ~
M
ദൈവ ജനമേ…
F
ജനമേ…
ആ… ആ… ആ… (4 Bar)
M
ദൈവ ജനമേ പ്രേഷിതരാകാം
F
സുവിശേഷത്തിൻ വാഹകരാകാം
C
ദൈവരാജ്യം പണിതുയർത്താം
ദൈവസ്നേഹം പങ്കുവയ്ക്കാം
.
Chorus:
ഒരു മനയായ് ഒരജഗണമായ്
ഒന്നിച്ചു യാത്ര ചെയ്യാം
സുവിശേഷത്തിൻ സാക്ഷികളാകാം
പുതിയൊരു ലോകം തീർക്കാം
.
~ Start 17 Bar ~
M/F
ഭിന്നതകൾ വെടിഞ്ഞീടാം
കൂട്ടായ്മയിൽ വളർന്നീടാം
സ്നേഹത്തിലൊന്നായി മുന്നേറിടാം
ഈ ജീവിതം ധന്യമാക്കാം
(ഒരു മനമായ്… 4 വരികൾ)
~ Start 17 Bar ~
F/M
തളരുന്നവരേ താങ്ങാം
കാരുണ്യത്തിൻ മുഖമാകാം
കരയുന്നവർതൻ കണ്ണീർ തുടയ്ക്കാം
ഈ ജീവിതം ബലിയാക്കാം
(ദൈവജനമേ… പല്ലവി + Chorus)
(പുതിയൊരു… x 3)