ദാഹിക്കുന്നെന്നാതമം ദേവാ നിന്നെ

ദാഹിക്കുന്നെന്നാതമം ദേവാ നിന്നെ
പ്രാപിക്കാനായുള്ളം ദാഹിക്കുന്നു

നീരിനായ്‌ തേടുന്ന പേടമാന്‍പോല്‍
മാരിക്കായ്‌ കേഴുന്ന വേഴാമ്പല്‍പോല്‍

ശാശ്വത സനഭാഗ്യം നിന്നിലല്ലോ
ശാശ്വത സ്‌നേഹവും നീതാനല്ലോ

ചുറ്റിത്തിരിഞ്ഞു ഞാനങ്ങുമിങ്ങും
നിത്യപകാശമേ നിന്നെത്തേടി

വറ്റിവരണ്ട ജലാശയമായ്‌
എന്‍ ഹൃദയം നിന്‍ ജലധാരയിങ്കല്‍

സംതൃപ്തമാകില്ലെന്നന്തരംഗം
സര്‍വ്വേശാ, നിന്നെ ഞാന്‍ നേടിടാതെ

ദൈവമേ നീയാണെൻ സര്‍വ്വസ്വവും
നിന്നിലാണെന്‍ സ്വര്‍ഗ്ഗസായൂജ്യവും

എന്‍ സര്‍വ്വമങ്ങില്‍ ഞാനർപ്പിക്കുന്നു
നിന്‍ സ്വന്തമായെന്നെ കാത്തിടേണേ

നിന്നുള്ളം മാത്രമീയെന്നിലെന്നും
സംഭവ്യമാകട്ടെ മേലിലെന്നും

നിന്നിലൊന്നായ്‌ ഞാനലിഞ്ഞു ചേരാന്‍
കാത്തിരിക്കുന്നു ഞാനാശയോടെ

ആ നല്ല സൗഭാഗ്യം നേടീടുകിൽ
ഹാ എത്ര ധന്യമെൻ ജീവിതം മേല്‍