~ Start 5 Bar; Hum 8 Bar + 4 Bar ~
M
ബലിയർപ്പിക്കാൻ വരുവിൻ
C
അൾത്താര മുന്നിൽ പ്രിയജനമേ
M
സ്തുതിഗീതങ്ങൾ പാടാം
C
തിരുനാഥനായി പ്രിയജനമേ
.
Chorus:
ഭയമോടെ ഭക്തിയോടെ
ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം
അനുരഞ്ജിതരായി ബലിയേകാം
.
F
ബലിയർപ്പിക്കാൻ വരുവിൻ
C
അൾത്താര മുന്നിൽ പ്രിയജനമേ
F
സ്തുതിഗീതങ്ങൾ പാടാം
C
തിരുനാഥനായി പ്രിയജനമേ
.
~ Start 9 Bar; Hum 4 Bar ~
M/F
സ്നേഹം പങ്കിടാം ഇന്നീ കാസയിൽ
സഹനം ചേർത്തിടാം ഈ പീലാസയിൽ
M/F
പെസഹാ നാളിൽ കർത്താവേകിയ
ദിവ്യവിരുന്നിൻ സ്മരണയിതാ
ഒരുമയോടർപ്പിച്ചിടാം ഈയൾത്താരയിൽ
(ഭയമോടെ.. 4 വരി)
(ബലിയർ.. 4 വരി)
~ Start 9 Bar; Hum 4 Bar ~
M/F
ഹൃദയം നൽകിടാം ഈ ബലിവേദിയിൽ
മനവും ചേർത്തിടാം ഈ തിരു പൂജയിൽ
M/F
ഗോൽഗോദായിൽ ക്രൂശിതനാഥൻ
മുറിയപ്പെട്ടതിൻ ഓർമ്മയിതാ
ഒരുമയോടർപ്പിച്ചിടാം ഈ ബലിവേദിയിൽ
(ബലിയർ.. 4 വരി)
(ഭയമോടെ 4 വരി X 2)