ബലിയായ് അലിയാൻ
ബലിയായ് അലിയാൻ അലിവായ് തീരാൻ
ദാനമീ ജന്മം ധന്യമായ് തീരാൻ
തിരുമാറിൽ ചേർക്കേണമേ നാഥാ എന്നെയും കൈക്കൊള്ളണേ
അബ്രാമിൻ ബലിപോലെ
യോഗ്യമായ് തീരുവാൻ
മോറിയ മലമുകളിൽ നിൻ വരവും കാത്ത് ബലിവസ്തുവായ് ഞാൻ കാത്തുനിൽപ്പു
നിറയുമീ മിഴികളും നീറുമെൻ ഹൃദയവും
സ്വീകരിക്കു… സ്വീകരിക്കു
സ്വീകാര്യമാകുവാൻ ചേർത്തണയ്ക്കു ചേർത്തണയ്ക്കു
അമ്മതൻ ഉണ്ണിയെ സമർപ്പിച്ചപ്പോൾ
പൂർണമായ് എന്നെയും
ഈ ആലയത്തിൻ തിരുനടയിൽ
ഒരുപൈതലിൻ നൈർമല്യ-
മനസ്സോടർപ്പിക്കുന്നു
ഇടറുമീ പാതയിൽ വിടരുമെൻ സ്നേഹമേ
യേശുനാഥാ സ്നേഹതാതാ
സ്വീകാര്യമാക്കണേ ഈ ബലിയിൽ
ഈ ബലിയിൽ