ബലിയാകുവാൻ ബലിയേകുവാൻ
ബലിയാകുവാൻ ബലിയേകുവാൻ
ബലിപീഠത്തിൽ ഒരു മെഴുതിരി പോൽ ഉരുകാൻ
വിളിക്കുന്നു ദൈവം വിളിക്കുന്നു ദൈവം അഭിഷേകമേകുന്നു ദൈവം
നയിക്കുന്നു ദൈവം നയിക്കുന്നു ദൈവം അനുഗ്രഹമേകുന്നു ദൈവം
സ്നേഹമാകാൻ സ്നേഹമേകാൻ സ്നേഹത്തിൻ ബലിവേദിയിൽ (2)
ഗോതമ്പു മണി പോലെ ഒടിഞ്ഞൊന്നു ചേരാൻ ജീവിതം ബലിയാക്കുവാൻ
വിളിക്കുന്നു ദൈവം വിളിക്കുന്നു ദൈവം അഭിഷേകമേകുന്നു ദൈവം
നയിക്കുന്നു ദൈവം നയിക്കുന്നു ദൈവം അനുഗ്രഹമേകുന്നു ദൈവം
ജീവനാകാൻ ജീവനേകാൻ ജീവന്റെ അൾത്താരയിൽ (2)
മുന്തിരിച്ചാറായ് അലിഞ്ഞൊന്നു ചേരാൻ ഈ ജന്മം ധന്യമാക്കാൻ
വിളിക്കുന്നു ദൈവം വിളിക്കുന്നു ദൈവം അഭിഷേകമേകുന്നു
ദൈവം നയിക്കുന്നു ദൈവം നയിക്കുന്നു ദൈവം അനുഗ്രഹമേകുന്നു ദൈവം