ബലിവേദിയിൽ തിരുയാഗമായ്

ബലിവേദിയിൽ തിരുയാഗമായ്
അണിചേരുവിൻ ജനമേ
അതിശ്രേഷ്ഠമീ തിരുപൂജയിൽ
ഭയമോടെ ആദരവായ്
അനുതാപമാർന്നണയാം
അതിമോഹനം പരിപൂജിതം ബലിതൻ സമയം

ലോകപാപം നീക്കിയണയും ദിവ്യകുഞ്ഞാടിൻ
ശാന്തിയേകും നവ്യസ്നേഹം പങ്കുവച്ചുണരാം
കാഴ്ചയേകീടാം നിറദീപമായ് തെളിയാം
അതിമോഹനം പരിപൂജിതം ബലിതൻ സമയം

സ്വർഗ്ഗതാതാ ദിവ്യബലി നീ സ്വീകരിച്ചാലും
നിത്യജീവൻ നൽകുവാനായ് നീ കനിഞ്ഞാലും
നീ നയിച്ചാലും സ്‌തുതികീർത്തനം പാടാം
അതിമോഹനം പരിപൂജിതം ബലിതൻ സമയം