അത്യുന്നതന്റെ കൂടാരത്തിൽ
അത്യുന്നതന്റെ കൂടാരത്തിൽ വാസം ചെയ്യുക മോഹനം
സര്‍വശക്താ നിന്‍ തണല്‍ മരച്ചോട്ടില്‍
കഴിയുക എത്ര ഭാഗ്യകരം
അവനെന്റെ കോട്ടയും രക്ഷയുമതുപോൽ
അവനെന്റെ പ്രാണന്‍ സര്‍വ്വസ്വവും (2)
വേടന്റെ കെണിയില്‍ മാരകമാരിയിൽ
അവനെന്നെ സ്വച്ഛം താങ്ങിടുന്നു
പൊന്‍ തൂവലാലെന്നെ മറച്ചിടുന്നു
സ്വര്‍ണ്ണ ചിറകിലാണെന്നഭയം
(അവനെന്റെ…)
ഇരവില്‍ ചരിക്കും മഹാമാരിയെയും
ഇരുളിന്‍ മറയിലെ ബാണനെയും
പകലില്‍ ചരിക്കും വിനാശങ്ങളെയും
ഭയപ്പെട്ടേണ്ട കർത്തൻ കാവലാകും
(അവനെന്റെ…)