~ Start 3 Bar Hum + 9 Bar ~
M/F
അത്താഴ മേശയിൽ അപ്പമായ് മാറിയ
അനന്തസ്നേഹമേ ഈശോയേ
M/F
എന്നും നിറയുന്ന പുണ്യമല്ലേ നീ
എന്നെ നയിക്കുന്ന കാരുണ്യമേ
.
ഈശോയേ എന്റെ ഈശോയേ
ഈശോയേ എന്റെ ഈശോയേ
എന്റെ ഉള്ളിൽ വാഴാൻ വരുമോ
ഈശോയേ ദിവ്യകാരുണ്യമേ
ഈശോയേ ദിവ്യകാരുണ്യമേ
~ Start 12 Bar ~
M
ഒരേ പാത്രത്തിൽ നിന്നും
വാങ്ങി ഭക്ഷിക്കും പോലെ
F
ഒരേ കാസയിൽ നിന്നും
വാങ്ങി നുകരും പോലെ
M
ഒരേ മാനസം നീയേകണേ
F
ഓരോ നേരവും എൻ ചിന്തയിൽ
C
ഈശോ നാഥനേ നീ മാത്രമേ
അഭയം അഭയം
(ഈശോ.. കോറസ്)
~ Start 12 Bar ~
F
ഇന്നീ ഭൂമിതൻ ജീവശ്വാസം
നാഥാ നിൻ്റെ കൃപയല്ലോ
M
എന്നും ശ്വസിക്കുമീ പ്രാണനിലും നാഥാ
നിൻ തിരു നന്മ മാത്രം
F
ഓരോ കണ്ണിമയും ചിമ്മാതെന്നും
M
എന്നെ കാത്തിടും കാരുണ്യമേ
C
ഈശോ നാഥനേ നീ മാത്രമേ
അഭയം അഭയം
(അത്താഴ.. പല്ലവി + കോറസ്)