അര്‍പ്പണം പൂജാര്‍പ്പണം

അര്‍പ്പണം പൂജാര്‍പ്പണം
സ്നേഹത്തിന്‍ യാഗാര്‍പ്പണം
തിരുസന്നിധിയില്‍ തിരുനാഥനൊത്ത്‌
തിരുമുല്‍ക്കാഴ്ചയുമായ്‌ അവസാന

അത്താഴ വിരുന്നുപോലെ
സ്നേഹവിരുന്നിതാ ഒരുക്കിടുന്നു
സ്‌നേഹം പങ്കുവച്ചേകാന്‍
അണയാത്ത തിരി കൊളുത്താന്‍

കാല്‍വരിമലയിലെ ബലിയേകാന്‍
താതനിന്നീ ബലിയര്‍പ്പിച്ചിടാം
ഒരു ബലി ഇന്നിതാ ഇവിടെ
തിരുസന്നിധാനത്തിലേകാം