അപ്പവും വീഞ്ഞുമീ അൾത്താരയിൽ നൽകാൻ
Scale: E
Time Signature: 3/4
Tempo: 130
~ Start 10 Bar ~
M/F
അപ്പവും വീഞ്ഞുമീ അൾത്താരയിൽ നൽകാൻ
കർത്താവേ ഞങ്ങളിതാ വരുന്നു
ആനന്ദത്തോടിവ സ്വീകരിച്ചൻപോടെ
ആശീർവദിക്കൂ തമ്പുരാനേ
.
~ Start 5 Bar Hum (4 Bar) ~
M/F
ആശീർവച്ചങ്ങീ കാഴ്ചദ്രവ്യങ്ങൾ
അലിവോടെ ഞങ്ങൾക്കു നല്കിടുമ്പോൾ
M/F
അതു ദിവ്യകാരുണ്യമാണെന്ന വിശ്വാസം
ഞങ്ങൾക്കു നൽകണേ തമ്പുരനേ
(അപ്പവും.. 4 വരികൾ)
~ Start 5 Bar Hum (4 Bar) ~
M/F
അൾത്താരയിൽ ഞങ്ങൾ അർപ്പിക്കും കാഴ്ചയിൽ
ജീവിതം പൂർണ്ണമായ് തീർന്നിടുമ്പോൾ
M/F
അപരാധം ചെയ്താരീ ദാസരെ അലിവോടെ
ആശീർവദിക്കണേ തമ്പുരാനേ
(അപ്പവും.. 4 വരികൾ x 2)