അപ്പത്തിൻ രൂപത്തിൽ എന്നിൽ
അപ്പത്തിൻ രൂപത്തിൽ എന്നിൽ
ആഗതനാകുമെന്നീശോ - 2
അണയേണമേ എന്റെയുള്ളിൽ
അതുമാത്രം ഞാൻ കൊതിപ്പൂ - 2
വാ വാ എന്നേശുനാഥാ
വാ വാ എൻ സ്നേഹനാഥാ – 2
വന്നൂ വസിച്ചീടുകെന്നിൽ
നിൻ സ്നേഹമെന്നിൽ നിറക്കൂ
അങ്ങെന്റെയുള്ളത്തിൽ വന്നാൽ
അരുതാത്തതെല്ലാമകലും - 2
അരുളുന്ന മൊഴികൾ കേട്ടെൻ
അകതാരിൽ ശാന്തി നിറയും - 2
(വാ വാ..)
അറിവോടെ എത്രയോ നിമിഷം
അകന്നുപോയി നിൻ മുൻപിൽ നിന്നും)-2
അലിവോടെ നിൻ കൈകളാലേ
അടിയനെ ചേർത്തണച്ചീടൂ) – 2
(വാ വാ..)