അപ്പമായി ഇന്നീ അൾത്താരയിൽ

അപ്പമായി ഇന്നീ അൾത്താരയിൽ
വന്നു വാഴും സ്വർഗ്ഗ രാജനീശോ (2)
ധന്യമാമീ വേളയിൽ
പുണ്യമായ് നീ ഞങ്ങളിൽ വാവാ

ആധിയും വ്യാധികളും ഏറുമ്പോൾ
ഭാരങ്ങൾ ഏറെ അലറ്റീടുമ്പോൾ
ഉള്ളം തകർന്നു പിടഞ്ഞീടുമ്പോൾ
നാഥാ നീ എൻ ആശ്രയം (2)

അപ്പമായി ഇന്നീ അൾത്താരയിൽ
വന്നു വാഴും സ്വർഗ്ഗ രാജനീശോ

തിന്മകൾ എന്നെ വളഞ്ഞീടുമ്പോൾ
എന്നും പ്രലോഭനങ്ങൾ ഏറുമ്പോൾ
ഏകനായ് നിന്ന് തളർണീടുമ്പോൾ
ദിവ്യ കാരുണ്യമാണെന്നാശ്രയം (2)

അപ്പമായി ഇന്നീ അൾത്താരയിൽ
വന്നു വാഴും സ്വർഗ്ഗ രാജനീശോ (2)
ധന്യമാമീ വേളയിൽ
പുണ്യമായ് നീ ഞങ്ങളിൽ വാവാ
അപ്പമായി ഇന്നീ അൾത്താരയിൽ
വന്നു വാഴും സ്വർഗ്ഗ രാജനീശോ (2)