അനുപമസ്നേഹചൈതന്യമേ
അനുപമസ്നേഹചൈതന്യമേ
മന്നിൽ പ്രകാശിച്ച വിൺദീപമേ
ഞങ്ങളിൽ നിൻ ദീപ്‌തി പകരണമേ
യേശുവേ… സ്നേഹസ്വരൂപാ…
സ്നേഹമേ ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (x2)
സർവ്വം ക്ഷമിക്കുന്നവൻ നീ
ഞങ്ങൾക്കു പ്രത്യാശയും നീ
വഴിയും സത്യവും ജീവനുമായ് നീ
വന്നീടണമേ നാഥാ, വന്നീടണമേ നാഥാ….
സ്നേഹമേ ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (അനുപമ)
നിൻ ദിവ്യസ്നേഹം നുകരാൻ
ഒരു മനസ്സായ് ഒന്നുചേരാൻ
സുഖവും ദുഃഖവും പങ്കിടുവാൻ
തുണയേകണമേ നാഥാ, തുണയേകണമേ നാഥാ…
സ്നേഹമേ ദിവ്യസ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (അനുപമ)