അനുപമ സ്നേഹം ചൊരിയും നാഥേ

അനുപമ സ്നേഹം ചൊരിയും നാഥേ
അമല മനോഹരിയാം അമ്മേ
ആർദ്രതയോടെ, കരങ്ങൾ നീട്ടും അലിവിൻ നിറകുടമേ

CH:
അമ്മേ അമലേ.. സ്നേഹത്തിൻ മാതൃകയേ
അമ്മേ വിമലേ.. കാരുണ്യ സാഗരമേ (2)

കാൽവരി മലയിൽ തിരുസുതനോടൊത്ത്
പാപിയെനിക്കായ് കരഞ്ഞവളേ
ആലംബമായ്, ആശ്രയമായ്
എൻ ജീവ വഴികളിലണയണമേ

ത്യാഗത്തിൻ വഴിയിൽ മാതൃകയായി
ജീവിത സഹനങ്ങൾ ഏറ്റവളേ
ദുഃഖങ്ങളിൽ, തകർച്ചകളിൽ
മാധ്യസ്ഥമേകണെ തായേ നീ