അഞ്ജലി കൂപ്പി ഞാൻ നിൽക്കാം

Scale: Cm Time Signature: 4/4

അഞ്ജലി കൂപ്പി ഞാൻ നിൽക്കാം
ആശ്രിത വൽസല ശരണം (2)
സത്യസനാതന സൗഹൃദമേ
നിത്യചൈതന്യ കേദാരമേ
എൻ മനസ്സിൽ ഉണരൂ
(അഞ്ജലി.. 1 വരി)

ഉള്ളം നിറഞ്ഞു നിൽക്കും അനുഭൂതിയിൽ ഞാൻ
മണിയറയൊരുക്കി കാത്തിരിപ്പൂ (2)
എൻ മനതാരിൽ നീ നിറയ്ക്കൂ (2)
നിർമ്മല സ്നേഹ പരാഗ ശതം
(അഞ്ജലി.. 1 വരി)

നിൻമുഖകാന്തി കാണുവാനായ് ഞാൻ
അകമിഴി തുറന്നു കാത്തിരിപ്പൂ (2)
ആകാശ വാതിൽ നീ തുറക്കു (2)
ദർശന ഭാഗ്യം നീ അരുളൂ
(അഞ്ജലി.. 4 വരി + 1 വരി)