~ വിരുത്തം ~
അങ്ങേ തിരുമുറിവുകളിൽ എന്നെ മറക്കേണമേ
അങ്ങേ തിരുഹൃദയത്തിൽ എന്നെ ഇരുത്തേണമേ
.
~ Start 15 Bar ~
M/F
അങ്ങേ തിരുമുറിവുകളിൽ എന്നെ മറക്കേണമേ
അങ്ങേ തിരുഹൃദയത്തിൽ എന്നെ ഇരുത്തേണമേ
M/F
എല്ലാം എനിക്കെന്റെ ഈശോ
എന്റെ ജീവന്റെ ജീവനാം ഈശോ
(അങ്ങേ തിരുമുറിവുകളിൽ… 2 വരികൾ)
~ Start 15 Bar ~
M/F
രാജാധിരാജൻ കാലിത്തൊഴുത്തിൽ
മനുജനായി പിറന്നതിൻ രഹസ്യമെന്തേ
പാപിയീ ദാസനു പാഥേയമാകാൻ
തിരുവോസ്തി ആയതിൻ രഹസ്യമെന്തേ
(Link)
M/F
അറിയില്ല നാഥാ ഒന്നെനിക്ക് അറിയാം
സ്നേഹം സ്നേഹം സ്നേഹമെന്ന്
~ Start 15 Bar ~
M/F
നീതിമാൻ ദൈവം കാൽവരി ക്രൂശിൽ
ബലിദാനമായതിൻ രഹസ്യമെന്തേ
മൃതിയെ തകർത്ത് മൂന്നാം ദിനത്തിൽ
ഉയിർത്തെഴുന്നേറ്റതിൻ രഹസ്യമെന്തേ
(Link)
M/F
അറിയില്ല നാഥാ ഒന്നെനിക്ക് അറിയാം
സ്നേഹം സ്നേഹം സ്നേഹമെന്ന് (2)
(അങ്ങേ തിരുമുറിവുകളിൽ… പല്ലവി)