അണയുവിൻ തിരുസന്നിധിയിൽ
അണയുവിൻ തിരുസന്നിധിയിൽ
ക്രിസ്തുരാജ സന്നിധിയിൽ
പാദപൂജ സമയമിത്
പാപമോചന സമയം
സമർപ്പണത്തിൻ സമയം (2)
രാജ രാജ രാജനേ ക്രിസ്തുരാജനേ..
രാജ രാജ രാജനേ ക്രിസ്തുരാജനേ.. (2)
എന്നന്തരാത്മാവിൽ നീ നിറയുമ്പോൾ
മനസ്സൊരു തൂമഞ്ഞുതുള്ളി പോലെ (2)
തിരുവചനങ്ങൾ പാടുമ്പോൾ
അനുഗ്രഹപ്പൂമഴ ചൊരിയണമേ (2)
രാജ രാജ രാജനേ ക്രിസ്തുരാജനേ..
രാജ രാജ രാജനേ ക്രിസ്തുരാജനേ.. (2)
സാന്ത്വനമേകൂ കരുണാനിധേ
ഒരു തിരിനാളമായി തീർന്നിടും ഞാൻ (2)
തിരുസവിധേ ഞാനണയുമ്പോൾ
പാപങ്ങൾ പോക്കണേ സർവേശ്വരാ (2)
രാജ രാജ രാജനേ ക്രിസ്തുരാജനേ..
രാജ രാജ രാജനേ ക്രിസ്തുരാജനേ.. (2)