അണയുവിൻ അണയുവിൻ
അണയുവിൻ അണയുവിൻ
തീർത്ഥരെ നിങ്ങൾ
ക്രിസ്തുരാജനെ വാഴ്ത്തുവിൻ
അനുഗ്രഹങ്ങൾ നേടുവിൻ
ആയിരം ഗീതങ്ങൾ പാടുവിൻ (2)
തീർത്ഥരെ നിങ്ങൾ
ക്രിസ്തുരാജനെ വാഴ്ത്തുവിൻ
കാറ്റിൽ… മഴയിൽ…
കാറ്റിൽ മഴയിൽ കൊടുംവെയിലിൽ
ഭാരം വഹിക്കുമേശുവേ (2)
രോഗികൾക്കു നീ ആശ്വാസം
പാപികൾക്കു നീ സങ്കേതം (2)
വെട്ടുകാടിൻ അഭിമാനം
(തീർത്ഥരെ)
അമ്മയാം മേരിതൻ ഭവനത്തിൽ
പള്ളികൊള്ളും രക്ഷകനെ (2)
പാപവിനാശകനേശുവേ (2)
കൃപാവരങ്ങൾ ചൊരിയണമേ
രോഗികൾക്കു നീ ആശ്വാസം
പാപികൾക്കു നീ സങ്കേതം (2)
വെട്ടുകാടിൻ അഭിമാനം
(തീർത്ഥരെ)