അനശ്വരമാം കാരുണ്യമേ
Scale: E
Time Signature: 4/4
Tempo: 80
~ Start 9 Bar ~
M/F
അനശ്വരമാം കാരുണ്യമേ
അഭയമുണ്ടോ എനിക്കഭയം
M/F
അപരാധിയായ് ദുഃഖിതനായ്
അണയുന്നു ഞാൻ നിൻ സന്നിധിയിൽ
(അനശ്വരമാം… 2 വരികൾ)
~ Start 9 Bar ~
M/F
കഴിഞ്ഞ കാലം സുഖം കൊതിച്ചു
ജീവിച്ചു പാതകം ചെയ്തുപോയ്
M/F
മധുമൊഴി കേൾക്കേ കീഴടങ്ങി
മനശ്ശാന്തിയെങ്ങോ മറഞ്ഞുപോയ്
(അനശ്വരമാം… 2 വരികൾ)
~ Start 9 Bar ~
M/F
ഇരുളാർന്ന പാതയിൽ സഞ്ചരിച്ചു
തമസ്സാകെ മനസ്സിൽ വന്നിരുന്നു
M/F
നയിച്ചാലും എന്നെ ദീപമംങ്ങ്
കനിഞ്ഞാലും എന്നെ അനുഗ്രഹിക്കൂ
(അനശ്വരമാം… പല്ലവി)