അനന്തസ്നേഹ സാമ്രാജ്യം വാഴും
അനന്തസ്നേഹ സാമ്രാജ്യം വാഴും
രാജാധിരാജന്റെ തിരുനടയിൽ
ഞാനൊന്നു നിൽക്കട്ടെ ഒരു നിമിഷം
ധന്യമാം ഈ പുണ്യ സാഗര തീരത്ത്
ക്രൂശിൻ തണലിൽ ഞാനിരിക്കുമ്പോൾ
ക്രൂശിതാ നീ കൂടെയുണ്ടാകണേ
എന്നാത്മ നൊമ്പരങ്ങൾ ഏറിടുമ്പോൾ
കുരിശോടുചേർത്തെന്നെ പുൽകിടണേ
രാജാ.. ക്രിസ്തുരാജാ
ഈ തീർത്ഥയാത്രയിൽ വഴികാട്ടണേ
അന്തരാത്മാവിൻ ഏകാന്തതയിൽ
മനസ്സിന് കുളിരായ് വന്നീടണേ
ആശ നിരാശയായ് മാറിടുമ്പോൾ
മാറോടു ചേർത്തെന്നെ തഴുകിടണേ
രാജാ.. ക്രിസ്തുരാജാ
ഈ തീർത്ഥയാത്രയിൽ വഴികാട്ടണേ