അനന്തപുരിക്കഭിമാനമായി

അനന്തപുരിക്കഭിമാനമായി
അറബിക്കടലിന്‍ ചാരെ.. ആ.. ആ..
അനുദിനം ആയിരങ്ങള്‍
തിരുസന്നിധി ചേരും
അനുഗ്രഹം തൂകി നിൽക്കും
ഈ തീര്‍ത്ഥാടന കേന്ദ്രം

വാഴ്ക വാഴ്ക ക്രിസ്തുരാജാ
സ്നേഹരാജാ അനുഗ്രഹദാതാ

ഒരായിരം നൊമ്പരങ്ങൾ
ഒരായിരം പ്രതീക്ഷകള്‍
എല്ലാമർപ്പിക്കും തിരു സവിധേ
കരുണ തന്‍ ഉറവിടമേ

വീഴ്ചകള്‍ താഴ്ചകള്‍
വിധിയുടെ തകര്‍ച്ചകള്‍
എല്ലാം അര്‍പ്പിക്കും തിരുസവിധേ
കനിവായ്‌ നീ വരണേ