അനന്ത സ്നേഹത്തിൻ ആശ്രയം തേടി
അനന്ത സ്നേഹത്തിൻ ആശ്രയം തേടി
മരിച്ചവനൊരുനാൾ തിരിച്ചു വന്നു
അത് സുവിശേഷ കഥയിലെ ധൂര്‍ത്തപുത്രന്‍
ആ ധൂര്‍ത്തന്‍ ഞാനായിരുന്നു
ആ താതന്‍ ദൈവമായിരുന്നു
ആ പിതൃ വാത്സല്യം അലിവോടെ എന്നെ
വഴിനോക്കി നില്ക്കയായിരുന്നു
ആ ദിവസം ഇന്നായിരുന്നു
ആ ഭവനം യേശുവായിരുന്നു
സുവിശേഷം കേള്‍ക്കുമ്പോള്‍
ആത്മാവിലെന്നെ -
തഴുകുന്ന സ്‌നേഹമായിരുന്നു.