~ Start 11 Bar ~
അമ്മതൻ കണ്ണീരിൽ ചാലിച്ചെഴുതിയ
പുണ്യചരിതത്തിൻ നായകനേ
വിശുദ്ധനാം അഗസ്തീനോസേ- വേദപാരംഗതാ
ഞങ്ങൾക്കായ് പ്രാർത്ഥിച്ചിടേണമേ
പുണ്യവാനാം അഗസ്തീനോസേ
(അമ്മതൻ.. നായകനേ.. M/F)
~ Start 9 Bar ~
M/F
നിത്യസനാതന സൗന്ദര്യത്തെ
അറിയാൻ ദാഹിച്ചു നിൻ ഹൃദയം
നാഥനിൽ വിലയം കൊള്ളും വരെ
അസ്വസ്തമായി നിൻ്റെ ചിത്തം
ഞങ്ങളും ദൈവത്തിൽ ഒന്നായിടാൻ
ഞങ്ങൾക്കായ് പ്രാർത്ഥിച്ചിടേണമേ
പുണ്യവാനാം അഗസ്തീനോസേ
(അമ്മതൻ കണ്ണീ.. 2 വരികൾ)
~ Start 9 Bar ~
M/F
നിത്യ വിജ്ഞാനമാം ഈശ്വരനെ
ചുറ്റിലും വാണിടും സോദരരേ
നശ്വരമാകുമീ ജീവിതത്തെ
സ്നേഹിച്ചതല്ലയോ നിൻ ഹൃദയം
ഞങ്ങളും നിൻ വഴി പുൽകിടുവാൻ
ഞങ്ങൾക്കായ് പ്രാർത്ഥിച്ചിടേണമേ
പുണ്യവാനാം അഗസ്തീനോസേ
(അമ്മതൻ.. 1 പല്ലവി + 2 വരികൾ)