~ Start 15 Bar ~
M/F
അമ്മ മനസ്സിൽ എല്ലാ മക്കളും
ഒന്നു പോലെ ഒന്നു പോലെ
കയ്യിലിരിക്കും ഈശോയും ചാരെ നിൽക്കും ഞാനും
അമ്മ മനസ്സിൽ ഒന്നു പോലെ
.
Chorus:
അമ്മയുടെ സ്നേഹം എത്ര നല്ല സ്നേഹം
ഈശോ തന്ന ഭാഗ്യമിതെത്ര നല്ല ഭാഗ്യം (2)
.
~ Start 15 Bar ~
M/F
കാൽവരിവരെയും അനുഗമിച്ചൊടുവിൽ
മക്കളായി ഞങ്ങളേയും ഏറ്റുവാങ്ങി
M/F
ക്രൂശിൻ കീഴിൽ ഞാനും കൈകൾ നീട്ടി ചെന്നപ്പോൾ
സമ്മാനമായ് അമ്മേ നിന്നെ ഈശോ നൽകി
.
Chorus:
അമ്മയുടെ സ്നേഹം എത്ര നല്ല സ്നേഹം
ഈശോ തന്ന ഭാഗ്യമിതെത്ര നല്ല ഭാഗ്യം (2)
.
~ Start 15 Bar ~
M/F
മുഖമൊന്നു നോക്കി മനസെല്ലാം അറിയും
മകനോടു ചൊല്ലിടും മമ ദുഃഖങ്ങൾ
M/F
കാനായിലെന്നപോൽ കുറവൊന്നും കൂടാതെ
കണ്ണിലുണ്ണിയായ് എന്നെ കാത്തു കാത്തിടും
(അമ്മ മനസ്സിൽ.. പല്ലവി + കോറസ്)