അംബികേ നാഥേ കന്യകേ
~ Start 7 Bar ~
M/F
അംബികേ നാഥേ കന്യകേ
ത്രിലോക രാജ്ഞിയായ് മേവുന്നോളേ
പാടുന്നു ഞങ്ങൾതൻ മാനസവീണകൾ
നിൻ സ്തുതിഗീതകങ്ങൾ - അമ്മേ
നിൻ സ്തുതിഗീതകങ്ങൾ
.
~ Start 9 Bar ~
M/F
ക്രോവേൻമാർ പേറും രഥമേ
സ്വർഗ്ഗീയ മന്നതൻ പൊൻപാത്രമേ
കാൽ കുഴയുമ്പോഴൊരാശ്രയം നീ
അംബികേ ഞങ്ങൾക്കേകിടണേ
(അംബികേ.. 5 വരി)
~ Start 9 Bar ~
M/F
ദൈവജനനിയാം നാഥേ
എരിതീയിൽ നീറാത്ത മുൾപ്പടർപ്പേ
കാവലായ് തീരണേ എന്നാത്മാവിൻ
കൺമഷമെല്ലാം കഴുകിടണേ
(അംബികേ.. 5 വരി)