അൾത്താരയിൽ അനുതാപമോടെ
Scale: Fm
Time Signature: 2/4
Tempo: 105
~ Start 15 Bar ~
അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നിടാം അണി ചേർന്നിടാം
അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നിടാം ബലിയേകിടാം
ബലിയർപ്പകനൊപ്പം ബലിയായിടാം
ബലവാനു സ്തുതിപാടിടാം
(ബലി 2 വരികൾ)
(അൾത്താരയിൽ… 4 വരികൾ)
~ Start 3 Bar Hum (8Bar) + 6 Bar ~
മാനവർക്കായി ജീവനെ നൽകി
മഹത്തരമാകുമീ ബലിവേദിയിൽ (2)
ആ പുണ്യ സ്മരണയിൽ അനുരഞ്ജിതരായ്
അർപ്പിതരാകാം കൂദാശയിൽ (2)
(അൾത്താരയിൽ… 4 വരികൾ)
~ Start 17 Bar ~
സോദര സ്നേഹം മാനസമാകെ
നൽകാമീ സ്നേഹകൂട്ടായ്മയിൽ (2)
ജീവൻ പകരും ഈ തിരുയാഗം
അർപ്പിച്ചിടാം ഈ വേളയിൽ (2)
(അൾത്താരയിൽ… പല്ലവി)