അലിവുളള ദൈവമേ
അലിവുളള ദൈവമേ, അലിയുന്ന സ്നേഹമേ
അലിവോടീ കാഴ്ച്ചകൾ സ്വീകരിക്കൂ
ആശീർവദിച്ചെന്നെ, അർച്ചനയാക്കണേ
ആരാധ്യമാകും തിരുസന്നിധേ
അലിവുളള ദൈവമേ, അലിയുന്ന സ്നേഹമേ
അലിവോടീ കാഴ്ച്ചകൾ സ്വീകരിക്കൂ
താലത്തിൽ ഉയരുമീ കാരുണ്യ രൂപത്തിൽ
കാഴ്ച്ചയായ് ഏകാം എൻ സർവ്വവും
കാരുണ്യവാരിധേ സ്വീകരിക്കൂ
ധന്യമായ് തീർക്കൂ, ഈ ജീവിതം
അപരനോടാദ്യം രമ്യമായ് തീരണം
അൾത്താരയിൽ ബലി യോഗ്യമാകാൻ (x2)
അനുരഞ്ജനത്തിൻ, പാതയിൽ നീങ്ങണം
അനശ്വര ദൈവം സ്വകാര്യമാക്കീടും
ആർദ്രതയോടെന്നെ ചേർത്തണച്ചീടും
അപരാധമെല്ലാം മറന്നൊന്ന് ചേരണം
അകതാരിൽ നാളമായ് ഉരുകിടേണം
അൾത്താര മുന്നിൽ നൈവേദ്യമാകണം
അപ്പവും വീഞ്ഞുമായ് നീ മാറണം
അതിരില്ലാ സ്നേഹമായ് ഒഴുകിടേണം