അഖില ഭൂവനവും
അഖില ഭൂവനവും ഇന്നു നാഥനു
പാടിടുന്നൊരു കീര്‍ത്തനം
അണയുമഖിലരും ഇന്നു തന്നുടെ
സന്നിധാന നികേതനം
ദൈവമാണു മഹോന്നതന്‍
പരിപാലകന്‍ നരരക്ഷകന്‍
നന്ദിഗീതവുമായ് നീങ്ങുക
നിത്യഭവനം പൂകുവാന്‍
നല്ലവന്‍ തിരുനായകന്‍
തിരുസ്നേഹമെന്നും അചഞ്ചലം
സര്‍വ്വകാലവുമങ്ങയെ ജന -
വൃന്ദമുലകില്‍ വാഴ്ത്തിടും