അജഗണത്തിലൊരുവനായ്
അജഗണത്തിലൊരുവനായ് ഞാന്‍ നടന്ന നാൾ
ഇടയവചനമെന്നാത്മ ഭോജനമായിരുന്നു
പേരു ചൊല്ലി വിളിക്കുമെന്റെ നാഥനെ
പിന്‍ഗമിക്കുകയെന്‍ മനസ്സിനു മോദമായിരുന്നു
വഴിയായ് വന്ന നാഥന്‍ വാതിലായ് കാത്തനാളില്‍
ഇടയനെഞ്ചില്‍ ചവിട്ടി ഞാനിറങ്ങിപ്പോയി
പാഴ്മരുഭൂമിയില്‍ പാതതേടിയലഞ്ഞു ഞാൻ
പാപമാരക മുള്‍പ്പടർപ്പിൽ കുടുങ്ങിപ്പോയി
കുടുങ്ങിപ്പോയി
മുറിവണിഞ്ഞ എന്‍ മനം രോഗബാധിതമാത്മവും
ഇടയനെന്നെ സ്നേഹമോടെ തേടിയണഞ്ഞു
പാരിതില്‍ ദീപമായ് കൃപനിറച്ചു സാക്ഷിയാക്കി
പുണ്യ വഴിയേ ചരിച്ചിടാന്‍ ജീവനേകുന്നു