~ Start 13 Bar ~
M/F
അഗതികൾക്കാശ്രയം വിശുദ്ധ വിൻസെന്റ് ഡി പോളേ
ഞങ്ങൾക്കായ് പ്രാർത്ഥിച്ചിടേണമേ
M/F
ആശ്രയമില്ലാതീ ഭൂമിയിൽ അലയുന്ന
ഞങ്ങൾക്കായ് മാദ്ധ്യസ്ഥ്യം വഹിച്ചീടണേ
(അഗതികൾ.. 2 വരികൾ)
~ Start 13 Bar ~
M/F
ദുഃഖിതരിൽ രോഗികളിൽ ആലംബഹീനരിൽ
യേശുവിൻ മുഖം ദർശിക്കുവാൻ കനിവേകണേ
M/F
ദാനശീലരാകാനും സൽകർമ്മികളാകാനും
കൃപതൂകി വരമേകാൻ പ്രാർത്ഥിക്കണേ
(അഗതികൾ.. 2 വരികൾ)
~ Start 13 Bar ~
M/F
സ്നേഹമായ് ഉപവിയായ് വിശ്വാസ ദീപ്തിയായ്
എളിമതൻ പുണ്യം പകർന്നു ഞങ്ങൾക്കായ്
M/F
ദൈവസ്നേഹമേകാനും നിസ്വാർത്ഥരാകാനും
നിൻ ദിവ്യമാദ്ധ്യസ്ഥ്യം ഏകിടേണേ
(അഗതികൾ.. പല്ലവി)