അബ്രാഹത്തിന്‍ ദൈവമാണെന്റെയിടയന്‍
അബ്രാഹത്തിന്‍ ദൈവമാണെന്റെയിടയന്‍
ഇസഹാക്കിന്‍ ദൈവമാണെന്റെയിടയന്‍
യാക്കോബിൻ ദൈവമാണെന്റെയിടയന്‍
അത്യുന്നതനാണെന്റെ നല്ലയിടയന്‍
ഭയപ്പെടില്ല തെല്ലും ഭയപ്പെടില്ല
അത്യുന്നതദൈവമാണെന്റെയിടയന്‍
ഇടറുകില്ല ഞാന്‍ തളരുകില്ല
സര്‍വ്വശക്തനായവന്‍ എന്റെ ഇടയന്‍
തേനും പാലും ഒഴുകുന്ന കാനാന്‍ ദേശമൊരുക്കി
മന്നപൊഴിച്ചന്നു ദൈവമനുഗ്രഹിച്ചു
ഇസ്രായേലിന്‍ അടിമത്തച്ചങ്ങലകൾ പൊട്ടിച്ചന്നു
ആഴിതന്നിലൂടെ ദൈവം വഴി തെളിച്ചു
കാരുണ്യത്തിൻ കൈപിടിച്ചു സ്വന്തജനത്തെ
മരുഭൂവിലൂടെയെന്നും അവന്‍ നയിച്ചു (2)
(അബ്രാഹ… സര്‍വ്വശക്തനായവന്‍)
പാപത്തിന്റെ കരിനിഴല്‍ മന്നിലെങ്ങും നിറഞ്ഞു
പരിശുദ്ധന്‍ മനുജനായ് മന്നിൽ പിറന്നു
മാനവര്‍ക്കു രക്ഷയേകാന്‍ മന്നിടത്തില്‍ മരിച്ചു
നിത്യജീവനേകി ദൈവമനുഗ്രഹിച്ചു
ഇത്രത്തോളം സ്‌നേഹമേകും സത്യദൈവമേ
അങ്ങുമാത്രം അങ്ങുമാത്രം നല്ലയിടന്‍ (2)
(അബ്രാഹ…. സര്‍വ്വശക്തനായവന്‍ എന്റെയിടയന്‍)