ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആകുമോ നിൻ മുഖശോഭ പോലെ
ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖകാന്തിപോലെ
ദിവ്യ സമാഗമ കൂടാരത്തില്‍ ദിവൃദര്‍ശനം ഏകിയപോല്‍
ഉന്നത സ്നേഹാഗ്നി ജ്വാലയായ് തെളിയൂ… തെളിയൂ…
നീതി സൂര്യനായവനേ സ്നേഹമായുണര്‍ന്നവനേ
ശാന്തിയായ് ജീവനായ് മഹിയില്‍ പാവന ദീപമായ് (2)
നീ തെളിച്ച വീഥിയില്‍ നീങ്ങിടുന്ന വേളയില്‍
നീ വരണേ താങ്ങേണമേ
ലോകപാപങ്ങളേറ്റവനേ പാപവിമോചകനായവനേ
ശാന്തനായ് ശൂന്യനായ് കുരിശിൻ വേദനയേറ്റവനേ
നിന്റെ ഉത്ഥാന ശോഭയിൽ നിർമല മാനസരായിടുവാൻ
കനിയേണമേ കാരുണ്യമേ