ആത്മാവിൻ സ്വർഗ്ഗീയ ഭോജനമേ
ആത്മാവിൻ സ്വർഗ്ഗീയ ഭോജനമേ
ആദരാഞ്ജലി സ്തോത്രാഞ്ജലി
അമേയ സൗന്ദര്യസാരമേ
ആരാധന നിനക്കാരാധന
ആരാധന നിനക്കാരാധന
(ആത്മാവിൻ…)
അദ്ധ്വാനഭാരം ജീവിതത്തിൽ
നിത്യവുമെന്നെ തളർത്തുമ്പോൾ (2)
ക്ഷീണവും ദാഹവും തീർത്തു നീ….(2)
ആത്മവീര്യം വളർത്തുന്നു
(ആത്മാവിൻ…)
സന്താപഭാരം ജീവിതത്തിൽ
കർമ്മ ശക്തി തകർക്കുമ്പോൾ(2)
ജീവനും ശാന്തിയും നൽകി നീ…..(2)
ഭാഗ്യകാലം തെളിക്കുന്നു
(ആത്മാവിൻ…)