ആത്മാവിറങ്ങും വേദിയിൽ

ആത്മാവിറങ്ങും വേദിയിൽ ഹൃദയം തുറന്നു നാഥാ
ജീവൻ പകർന്ന ത്യാഗം ഓർക്കാൻ ഒരുങ്ങി വന്നിടാം
ബലിവേദി മുന്നിൽ നിൽക്കാം കറയേതും നീക്കി നിൽക്കാം

CH: മാലാഖമാർ പാടുന്നു ഹാല്ലേലൂയാ പാടുന്നു
മാലോകരേവരും ചേരുന്നു ബലിവേദി സ്വർഗ്ഗീയമാകുന്നു

വൈരം വഴിയിൽ വെടിഞ്ഞിടാം
സോദരരോട് ക്ഷമിക്കാം
ക്രൂശിൻ മാറിലെ ഭാവം മനസ്സിൽ ഏറ്റു വാങ്ങിടാം
താതാ ദൈവമേ, നാഥാ സ്നേഹമേ
നീ സ്വീകരിച്ചിടൂ ബലി കനിവായ് കൈക്കൊണ്ടിടൂ

സ്നേഹം ഉള്ളിൽ നിറച്ചിടാം
ലോകമെങ്ങും പകരാം
ബലിതൻ ബലമതിനാലെ പാരിൽ പ്രകാശമേകാം
താതാ ദൈവമേ, നാഥാ സ്നേഹമേ
ചൊരിയൂ നന്മകൾ ദാസരിൽ എന്നും നിൻ സാക്ഷ്യമേകാൻ