ആത്മാവിന്നാഴങ്ങളില്‍
ആത്മാവിന്നാഴങ്ങളില്‍ അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവേ
മനസ്സിന്‍ ഭാരമെല്ലാം നിന്നോടു പങ്കുവെച്ചു
മാറോടെന്നെ ചേര്‍ത്തണച്ചു എന്തൊരാനന്ദം
ഒരു നാള്‍ നാഥനെ ഞാന്‍ തിരിച്ചറിഞ്ഞു
തീരാത്ത സ്നേഹമായ് അരികില്‍ വന്നു (2)
ഉളളിന്റെയുളളില്‍ നീ കൃപയായി മഴയായി
തീരാത്തൊരനുഭവമായീ
എന്തൊരാനന്ദം (2)
അനന്ന് വന്നീടുന്നോരാവശ്യങ്ങളില്‍
സ്വര്‍ഗ്ഗീയ സാന്നിദ്ധ്യം ഞാന്‍ അനുഭവിച്ചു (2)
എല്ലാം നന്മയ്ക്കായ് തീര്‍ക്കുന്ന നാഥനില്‍
പിരിയാത്തൊരാത്മീയ ബന്ധം
എന്തൊരാനന്ദം (2)