ആത്മാവിൻ ആഴത്തിൽ ഊഴ്ന്നിറങ്ങി മാനസം
Scale: Dm
Time Signature: 7/8
Tempo: 95
~ Start 17 Bar ~
ആത്മാവിൻ ആഴത്തിൽ ഊഴ്ന്നിറങ്ങി മാനസം
കാർന്നിടും ശോകമെന്നിൽ (2)
മായുകില്ലേ മരിക്കുവോളം
മങ്ങാതെ നിൽക്കുമെന്നോ (2)
(ആത്മാവിൻ… 2 വരികൾ)
~ Start 17 Bar ~
അപരാധം ഞാനെന്തു ചെയ്തു
ഏറെ ദുഃഖമായ് ഭാരമായ്
കണ്ണീരിലാണെൻ ജീവിതം (2)
അടിയറ വയ്ക്കുവാൻ ഏകാകിയായ്
മൂകമായ് ഞാൻ നമ്രശീർഷനായ് (2)
(ആത്മാവിൻ… 2 വരികൾ)
~ Start 17 Bar ~
വിധിയാണോ ഞാനെന്തു ചൊല്ലാൻ
തീരെ തപ്തമായ് താന്തമായ്
വന്നുവോയെൻ മാനസം (2)
അടിമുടി രക്തമായ് സ്വേദമായ്
തീരുമോ ഞാൻ ത്യക്തനാകുമോ (2)
(ആത്മാവിൻ… 2 വരികൾ)