ആത്മാവിൽ ഒരു പള്ളിയുണ്ട്

ആത്മാവിൽ ഒരു പള്ളിയുണ്ട്
അതിലൊരു സക്രാരിയുണ്ട്
അവിടേക്ക് എഴുന്നൂള്ളാൻ
അതിൽ കുടികൊള്ളാൻ
ആത്മനാഥനീശോ വരണേ…

തിരുവോസ്തി രൂപൻ നിന്നെ
ഉൾക്കൊള്ളാൻ ആഗ്രഹമുണ്ട്
അവിടുത്തെ തിരു നിണം നുകരാൻ
അതിയായ ദാഹമുണ്ട് (2)
അതിനായി വരമേകണേയ്
അതിൽ ഈശോ നീ വരണേ (2)

തിരു സന്നിധാനത്തിൽ എന്നും
തിരിനാളമായി തെളിഞ്ഞീടാൻ
സൗഗന്ധധൂപം ഉയർത്താൻ (2)
കുന്തുരുക്കംപോലെ മുന്നിൽ
അതിനായി വരമേകണേയ്
അതിൽ ഈശോ നീ വരണേ (2)
(ആത്മാവിൽ…)

ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!