~ Start 2 Bar Hum (8 Bar) + 4 Bar ~
M/F
ആത്മാവിൽ ഭാരം ചുമക്കുന്നോരെ
അൾത്താര മുന്നിൽ ഒത്തുചേരാം
അത്താണിയാകും ക്രിസ്തുവിൽ നിസ്തുല
സ്തോത്രയാഗത്തിൻ മുഹൂർത്തമായ്
.
~ Start 4 Bar Hum (8 Bar) + 2 Bar ~
M/F
ദേവാലയമണി മന്ത്രം മുഴങ്ങി
ദീപങ്ങളെല്ലാം മിന്നിത്തിളങ്ങി…
(Link 2 Bar)
M/F
അപ്പവും വീഞ്ഞും കൈകളിലേന്തി
ആത്മാർപ്പണത്തിനായ് ഒത്തു ചേരാം…
(Link)
(ആത്മാവിൽ… 4 വരികൾ)
~ Start 4 Bar Hum (8 Bar) + 2 Bar ~
M/F
ദൈവീക യാഗത്തിന്നാഗതരാകൂ
ജീവിത സാഫല്യ സായൂജ്യമേകാൻ…
(Link 2 Bar)
M/F
മർത്യനും ദൈവവും സാദരം ദർശിക്കും
ദിവ്യകർമ്മത്തിൽ സാക്ഷിയാകൂ…
(Link 2 Bar)
(ആത്മാവിൽ… പല്ലവി)