ആത്മ സംഗീതം അമൃത സംഗീതം

ആത്മ സംഗീതം അമൃത സംഗീതം
ആത്മാവുയര്‍ത്തുന്നു രക്ഷകനിൽ
കീര്‍ത്തന മാല കൊണ്ടാത്മാവില്‍ ദൈവത്തെ
വാഴ്ത്തി പുകഴ്ത്തുന്നു ഭക്ത്യാദരം

അത്യുന്നതന്‍ തന്റെ ദാസിയാമെന്നുടെ
താഴ്മയെ തീര്‍ത്തും നീ തൃക്കണ്‍പാര്‍ത്തു
ഭാഗ്യവതിയെന്നു സര്‍വ്വരുമങ്ങയെ
പ്രസ്താവനം ചെയ്യും ജന്മാന്തരങ്ങളിൽ

സര്‍വ്വാധി സംശുദ്ധന്‍ മഹത്തരം കാര്യം
അത്ഭുതമേറ്റം എനിക്കു ചെയ്തു
കാരുണ്യമുണ്ടാകും അങ്ങേ സര്‍വ്വദാ
ആദരിക്കുന്നോരില്‍ സമ്പുഷ്ടമായി

തന്‍കര ശക്തി പ്രത്യക്ഷമാക്കി
ചിന്നിച്ചിതറിച്ചഹങ്കരിച്ചോരേ
സുസ്ഥിര ശക്തമാം സിംഹാസനങ്ങളില്‍
തട്ടിത്തകര്‍ത്തു നിലംപതിപ്പിച്ചു

താഴ്‌ന്നോരവസ്ഥയില്‍ വാണിടുന്നോരെ
ഭദ്രമാം സുസ്ഥിതി തന്നിലാക്കി
വിശിഷ്ടമാം ഭോജ്യത്താല്‍ സംതൃപ്തരാക്കി
പൈദാഹകാഠിന്യം കാർന്നോരെ നീ

സമ്പന്ന ഭാഗ്യത്തെ ശൂന്യതയിലാക്കി
നിര്‍ഭയം വിട്ടു നീ നീതി സ്വരൂപന്‍
വാഗ്ദാനം പാലിച്ചു കാരുണ്യം കാണിച്ച
ഇസ്രയേലോടും ആബ്രഹാത്തോടും

ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!