ആശ്രിതവൽസല മംഗള ദായകാ
ആശ്രിതവൽസല മംഗള ദായകാ
യേശുമഹേശാ ആദരാഞ്ജലി (2)
നീയെൻ്റെ ജീവൻ്റെ ജീവനല്ലോ
നിന്നിലെൻ ജീവിതം ചലിച്ചിടട്ടെ (2)
(ആശ്രിത…)
സ്നേഹിച്ചു തീരാത്ത സ്നേഹമേ -എൻ്റെ
ആത്മാവിനാനന്ദം ആകേണമേ (2)
ആശാപുഷ്പങ്ങൾ നിറമാർന്നവ
ശോഭിച്ചു സൗഗന്ധം വീശിടേണം (2)
(ആശ്രിത…)
ജീവിച്ചു തീരാത്ത ജീവനേ എൻ്റെ
ജീവിതം ധന്യമായ് തീരേണമേ (2)
സ്നേഹാഭിലാഷം നിറവേറ്റി ഞാൻ
ജീവിച്ചു സാഫല്യം നേടിടട്ടെ (2)
(ആശ്രിത…)