~ Start 3 Bar + Hum + 4 Bar
M
ആശാനാളം മരുവിൽ തൂകും
കരുണാമയാ എൻ്റെ ഹൃദയാഞ്ജലി
F
സ്നേഹാരാമം മനസ്സിൽ ചേർക്കും
ആരാദ്ധ്യനേ എൻ്റെ ദീപാഞ്ജലി
M/F
ബലിവസ്തുവായ് ഞാൻ തിരുമുമ്പിൽ നില്പൂ
സംപ്രീതിയോടെ നീ സ്വീകരിക്കൂ
.
Chorus:
അനുഗ്രഹിക്കൂ സ്നേഹതാതാ
നിൻ്റേതു മാത്രമാകാൻ
സ്വീകരിക്കൂ ദൈവമേ നീ
ആത്മയാഗമാകാൻ
.
~ Start 11 Bar + ങും… ങും… F ( ) ~
M/F
തിരുവോസ്തിയായ് തനു മുറിയുമ്പോൾ
മുന്തിരി വീഞ്ഞായ് നിണമലിയുമ്പോൾ
M/F
തിരുയാഗനിമിഷം അനുസ്മരിക്കാം
എൻ സ്വന്തമെല്ലാം കാഴ്ചവയ്ക്കാം
(അനുഗ്രഹിക്കൂ… 4 വരികൾ)
~ Start 11 Bar + ആ… ആ… + M ( )
F/M
അനുതാപിയായ് മനമുരുകുമ്പോൾ
നിൻകര കാണാൻ കൊതി നിറയുമ്പോൾ
F/M
നിൻ ജീവ ചഷകം നുകർന്നിടുവാൻ
ഞാൻ വന്നു നില്ലൂ അർപ്പണമായ്
(ആശാ….. F/M + Chorus)