~ Start 17 Bar ~
M/F
ആരതി ദീപങ്ങൾ തെളിഞ്ഞു
ആരാദ്ധ്യനാം നിന്നെ എതിരേൽക്കാൻ
C
പ്രണവമന്ത്രങ്ങൾ ഞങ്ങൾ ഉരുവിടുന്നു
ഓ! സർവ്വ മുക്തി സത്യമേ
വന്ദനം പ്രഭോ വന്ദനം
ഓ! നിത്യ ശക്തി രൂപനേ
വന്ദനം പ്രഭോ വന്ദനം
പ്രണവമന്ത്രങ്ങൾ ഞങ്ങൾ ഉരുവിടുന്നു
തീർത്ഥകർ അണിയായ് വരുന്നു
M/F
അൾത്താരയിൽ ബലിയണയ്ക്കാൻ
മോഹവും തൃാഗവും നിവേദിക്കുവാൻ
(ആരതി… 2 വരികൾ)
~ Start 13 Bar ~
M/F
കാൽവരിക്കുന്നിലെ സ്നേഹ ബലിയിലും
ഉത്ഥാന സത്യ വിരുന്നിലും
M/F
കുരിശു നൽകും മുക്തിയിൽ നിരന്തരം
C
മതിമറന്നു കരൾ മറന്നു പങ്കു ചേരുവാൻ
മോഹവും ത്യാഗവും നിവേദിക്കുവാൻ
(ആരതി.. 2 വരികൾ)
~ Start 13 Bar ~
M/F
ഭൂമിയും വാനവും ഈ ബലിവേദിയിൽ
ഗുപ്തമാം സ്നേഹ യാഗാഗ്നിയിൽ
M/F
യുഗങ്ങളും ചാരുത പ്രപഞ്ചവും
C
അണിനിരന്നു നിത്യമുക്തി നേടുവാൻ
മോഹവും ത്യാഗവും നിവേദിക്കുവാൻ
(ആരതി… പല്ലവി)