ആനന്ദമേകും തിരുവചനം

ആനന്ദമേകും തിരുവചനം (അല്ലേലൂയാ അല്ലേലൂയാ)
ആയുസ്സു നൽകും തിരുവചനം (അല്ലേലൂയാ അല്ലേലൂയാ)

വിശ്വസ്നേഹം പുലർത്തുവിൻ
വിശ്വ ശാന്തി പരത്തുവിൻ
ദൈവ രാജ്യം അന്വേഷിക്കൂ
സ്നേഹപൂർവ്വം ജീവിക്കൂ

നീതി സത്യം ശീലിക്കൂ
ദൈവ ഗീതി ആലപിക്കൂ
ജീവ ധർമ്മം പാലിക്കൂ
ആത്മ രക്ഷ സാധിക്കൂ