ആലയമണിനാദം കേട്ടു
Scale: E
Time Signature: 3/4
Tempo: 130
M/F
ആലയമണിനാദം കേട്ടു
ആരതി ദീപം തെളിഞ്ഞു
M
മാലാഖമാരുടെ ഗാനം ഉണർന്നു (ആ.. ആ..)
മാലാഖമാരുടെ ഗാനം ഉണർന്നു
പൂജയ്ക്കൊരുങ്ങി നിൽക്കുന്നു ഞങ്ങൾ
(ആലയ.. 2 വരി)
M/F
സ്നേഹത്തിൻ ദീപം തെളിഞ്ഞിടുമ്പോൾ
യാഗത്തിൽ ഓർമ്മകൾ പുണർന്നിടുന്നു
അൾത്താരയിൽ നിന്നെ കാണാൻ
ആശയോടെ ഞങ്ങൾ അണഞ്ഞിടുന്നു
(ആലയ.. 2 വരി)
M/F
ത്യാഗത്തിൻ ചൈതന്യം ജ്വലിച്ചിടുമ്പോൾ
ആ ദിവ്യവചനം മനസ്സുണർത്തും
M/F
അൾത്താരയിൽ നിന്നെ കേൾക്കാൻ
ആദരവോടെ അണഞ്ഞിടുന്നു
(ആലയ.. പല്ലവി)