ആകാശം തൊട്ടതുപോലെ
ആകാശം തൊട്ടതുപോലെ
ആരോ ആത്മാവിൽ അലിയുന്ന പോലെ… (2)
നീയാം ഒരുമഞ്ഞു തുള്ളിയെൻ
ജീവന്റെ മൂർദ്ധാവിൽ തഴുകിയ നേരം
ദിവ്യകാരുണ്യ സാഗരതീരം
Ch: ദിവ്യകാരുണ്യമേ ദിവ്യസാന്ത്വനമേ
ദിവ്യമാം കൂദാശയിൽ വാഴുവോനെ
നവ്യമാം സ്നേഹമേ നിത്യഭോജനമേ
ക്രിസ്തുരാജനേ രാജാധിരാജനേ
പകൽക്കിളി മറയുമെൻ
ഹൃദയത്തിൻ പടികളിൽ
നിൻമൃദുപദസ്വനം കേട്ടു നിൽക്കെ (2)
വഴിയും സത്യവും ജീവനും ഞാനെന്ന (2)
തിരുമൊഴി മഴയിൽ ഞാൻ നനഞ്ഞീടവേ….
അവിടുന്ന് കൂടെയുണ്ടെന്നരികെ
(ദിവ്യകാരുണ്യമേ)
മെഴുതിരി ഉരുകുമെൻ
മനസ്സിനൾത്താരയിൽ
അനുദിനം തിരുമുഖം ഓർത്തുനിൽക്കേ.. (2)
ജീവന്റെ ഓസ്തിയായി എഴുന്നള്ളും സ്നേഹത്തിൻ (2)
അനുഗ്രഹപുണ്യം ഞാൻ സ്വീകരിക്കും…..
അവിടുത്തെ വാത്സല്യം അനുഭവിക്കും…..