ആകാശദൂതര്‍ പാടി

ആകാശദൂതര്‍ പാടി
ആശാനാളങ്ങള്‍ മിന്നി
ആത്മാവിന്‍ ശ്രീകോവിലൊരുങ്ങി
ആരാധ്യനാഥനെ എതിരേല്‍ക്കാന്‍

വരുവിന്‍… പ്രിയ ജനമേ
ആ സ്നേഹവിരുന്നിന്‍ സമയമിതാ
വരുവിന്‍… പ്രിയ ജനമേ
ആ സ്നേഹവിരുന്നിന്‍ സമയമിതാ
രാജാധി രാജനു സ്വാഗതമേകാം
വരുവിന്‍ വരുവിന്‍ വരുവിന്‍

ത്യാഗത്തിന്‍… മലര്‍കളും
മോക്ഷത്തിന്‍… ദീപവും
ആരതി തീര്‍ക്കുമീ
വിശുദ്ധ ബലിവേദിയില്‍
മാനസം തേങ്ങുമ്പോള്‍
ശൂന്യതയേറുമ്പോൾ
പാപമഖിലം നീ പൊറുക്കണമേ
ഈ ബലിയും, കൈകൊള്ളണേ

പാവന… സ്നേഹമേ
പൂജിത… നാമമേ
നന്ദി ഞാനേകീടാം
ഈ വിശുദ്ധ കുര്‍ബ്ബാനയില്‍
ജീവിതം പതറുമ്പോള്‍
മിഴികണം നിറയുമ്പോള്‍
താപഹൃദയം… നീ തഴുകണമേ
ആത്മാവില്‍ പുനര്‍ജ്ജനിക്കാന്‍